Thursday, June 5, 2014

Dulquer Salmaan blogs





മലയാളത്തിലെ യുവതാരനിരയില്‍ പെട്ടെന്നുതന്നെ ശ്രദ്ധനേടിയ താരമാണ് ദുല്ഖര് സല്മാന്. സെക്കന്റ് ഷോ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മമ്മൂട്ടിയുടെ മകന്
എന്നതിനപ്പുറം സ്വന്തമായൊരു ഇമേജ്
ഉണ്ടാക്കിയെടുക്കാന് ദുല്ഖറിന് കഴിഞ്ഞിട്ടുണ്ട്.
പിന്നീട് വന്ന ദുല്ഖര് ചിത്രങ്ങളില് ചിലത് നിരാശപ്പെടുത്തിയപ്പോള് ഉസ്താദ് ഹോട്ടല് പോലുള്ള ചില ചിത്രങ്ങള് പ്രേക്ഷകര്
ഏറെ ഇഷ്ടപ്പെടുകയും ചെയ്തു.

അടുത്തകാലത്തായി തീര്ത്തും മോശമായ സമയാണ് ദുല്ഖറിന്റെയും പട്ടം പോലെ, സലാല മൊബൈല്സ, സംസാരം ആരോഗ്യത്തിന് ഹാനികരം പോലെ പ്രതീക്ഷകള് ഏറെ നല്കിക്കൊണ്ട് വന്ന പല
ചിത്രങ്ങളും അതിനനുസരിച്ച് ഉയര്ന്നില്ല.ഇപ്പോള് ഉസ്താദ് ഹോട്ടല് സമ്മാനിച്ച അന്വര് റഷീദ്- അഞ്ജലി മേനോന് ടീം വീണ്ടും താരത്തിന് രക്ഷയായി മാറിയിരിക്കുകയാണ്.
"ബാംഗ്ലൂര് ഡെയ്സ്" എന്ന പുതിയ അഞ്ജലി മേനോന് ചിത്രം ശരിയ്ക്കും ദുല്ഖറിന് രക്ഷയായി മാറി ചിത്രത്തില് ഫഹദ് ഫാസിലും,
നിവിന് പോളിയുമുണ്ടെങ്കിലും ചിത്രം നല്കുന്ന
ടോട്ടല് ഫീല് ഒരു ദുല്ഖര് ചിത്രമാണ് ബാംഗ്ലൂര് ഡെയ്സ് എന്നതാണ്. അര്ജുന് എന്ന ന്യൂജനറേഷന്
ചെറുപ്പക്കാരന്റെ റോള് ദുല്ഖറിന്റെ കയ്യില് ഭദ്രമായിരിക്കുന്നു. ആ കഥാപാത്രത്തിന് വേണ്ട ബോഡിലാംഗ്വേജ് പോലും ദുല്ഖര് മനോഹരമായി ചെയ്തിട്ടുണ്ടെന്ന്
പറയാതിരിക്കാനാവില്ല. വൈകാരികതയേറിയ
രംഗങ്ങള് കയ്യടക്കത്തോടെ ചെയ്ത്
ഫലിപ്പിക്കാന് താന്‍ പിതാവിനേക്കാളും മിടുക്കനാണ് എന്ന് ദുല്ഖര്
വ്യക്തമാക്കുന്നുണ്ട് ഈ ചിത്രത്തില്. എന്തായാലും ഈ ചിത്രത്തിലൂടെ ദുല്ഖര് വന് തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
യൗവ്വനം തുടിയ്ക്കുന്ന ചിത്രമാണ് ബാംഗ്ലൂര് ഡെയ്സ്. പ്രേക്ഷകര്ക്ക് രസം പോകാത്തമട്ടില്‍ കഥ പറയുന്നതില് അഞ്ജലി മേനോന് നൂറുശതമാനം വിജയിച്ചിട്ടുണ്ട് എന്നു തന്നെ പറയാം..!!!

No comments:

Post a Comment