Monday, March 31, 2014

Sunday, March 30, 2014

Mammooty Perumal

"രാജാധി രാജ" നാളെ ആരംഭിക്കുന്നു ..
മമ്മൂട്ടി വീണ്ടും ഒരു പുതുമുഖ സംവിധായകനുമൊപ്പം..
ഹിറ്റ്‌ ജോഡി ലക്ഷ്മി റായി നായിക ..
ഭാഗ്യ ലോക്കേഷന്‍ പൊള്ളാച്ചി 
ഹിറ്റ്‌ മേക്കേര്‍സ് സിബി-ഉദയന്റെ തിരകഥ ..

Mammooty as Cheraman Perumal

മമ്മൂട്ടി വീണ്ടും ചരിത്ര പുരുഷനാകുന്നു ,മമ്മൂട്ടി തന്നെയാണ് ഇക്കാര്യം പൊതുപരുപാടിയിൽ പറഞ്ഞത്
ചരിത്ര നായകന്മാരുടെ വേഷം മലയാള സിനിമാ ലോകത്ത് ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഇണങ്ങുന്നതെന്ന് ചോദിച്ചാല്‍ അതിനൊരൊറ്റ ഉത്തരമേയുള്ളൂ. മമ്മൂട്ടി! ഒരു വടക്കന്‍ വീരഗാഥയും പഴശ്ശിരാജയുമെല്ലാം അതിന് ഉത്തമ ഉദാഹരണങ്ങള്‍. നോവലുകളിലെ കഥാപാത്രമായും ചരിത്രത്തിലെ നായകന്മാരായും പെട്ടന്ന് സമരസപ്പെടുന്ന മമ്മൂട്ടിയിതാ വീണ്ടുമൊരു ചരിത്ര നായകന്‍റെ വേഷത്തിലെത്തുന്നു. ചേരമാന്‍ പെരുമാളിന്‍റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ താന്‍ അദ്ദേഹത്തിന്‍റെ വേഷത്തില്‍ എത്തുമെന്ന് മമ്മൂട്ടി തന്നെയാണ് ഒരു പൊതുപരിപാടിയിലൂടെ അറിയിച്ചത്. ഒമാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രത്യേക ക്ഷണിതാവായ മമ്മൂട്ടി ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് തന്‍റെ അടുത്ത ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഈ വേഷം അഭിനയിക്കാനാവശ്യപ്പെട്ട് ഒരു സംവിധായകന്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
ചിത്രത്തിന്‍റെ കാര്യം ഒമാന്‍ ഫിലിം സൊസൈറ്റി പ്രസിഡന്‍ഡ് ഡോക്ടര്‍ ഖാലിദ് അല്‍ സെദ്ജാലിയുമായി ചര്‍ച്ച ചെയ്‌തെന്നും ചിത്രത്തിന്‍റെ സഹനിര്‍മ്മാണം ഒമാന്‍ ഫിലിം സൊസൈറ്റി വഹിക്കാമെന്ന് സമ്മതിച്ചെന്നും മമ്മൂട്ടി വെളിപ്പെടുത്തി. കൊടുങ്ങല്ലൂര്‍ ആസ്ഥാനമായുള്ള ചേര സാമ്രാജ്യത്തിന്‍റെ അധിപനായിരുന്ന ചേരമാന്‍ പെരുമാള്‍ അറബികളുടെ വരവിനെ തുടര്‍ന്ന് ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയായിരുന്നു. തീര്‍ത്ഥാടനത്തിനായി മക്കയില്‍ പോയി മടങ്ങുന്ന വഴിയില്‍ അസുഖബാധിതനായി സലാലയില്‍ വച്ച് മരിക്കുകയായിരുന്നു.
In a function held at Muscat , the Megastar Mammootty himself  announced he will do the role of the Legnedary Cheraman Perumal.
0

“A movie maker has approached me to make a movie on Cheraman Perumal’s life and play the lead role in it. I have agreed to it and we are now planning to co-produce it in association with the Oman Film Society (OFS). Talks will be held (about this) with Dr Khalid Al Zedjali, the Chairman of the Oman Film Society,” said Mammootty,
Cheraman Perumal, the first legendary ruler of the then south Indian state of Kerala, who embraced Islam, and was laid to rest in Salalah following an ailment during his return journey to Kerala after a pilgrimage to Holy City of Makkah.
Content_news1
മമ്മൂട്ടിയെ തേടി വീണ്ടുമൊരു ചരിത്ര കഥാപാത്രം.
മമ്മൂട്ടിയെ തേടി വീണ്ടുമൊരു ചരിത്ര കഥാപാത്രം.
ചരിത്രപുരുഷന്‍ ചേരമന്‍ പെരുമാളിന്റെ ജീവിതം മമ്മൂട്ടിയിലൂടെ വെള്ളിത്തിരയിലെത്തുന്നു. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം ഒരു ചടങ്ങിൽ  വെളിപ്പെടുത്തിയത്. മസ്ക്കറ്റില്‍ വച്ച് നടക്കുന്ന ഒമാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു സംവിധായകന്‍ തന്നോട് സമീപിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
ഒമാന്‍ ഫിലിം സൊസൈറ്റിയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിത്തം വഹിക്കുന്നത്. ഇത് സംബന്ധിച്ച് ഒമാന്‍ ഫിലിം സൊസൈറ്റി പ്രസിഡന്‍ഡ്‌ ഡോക്‌ടര്‍ ഖാലിദ്‌ അല്‍സെദ്‌ജാലിയുമായി ചര്‍ച്ച ചെയ്‌തെന്നും ചിത്രത്തിന്റെ സഹനിര്‍മ്മാണം ഒമാന്‍ ഫിലിം സൊസൈറ്റി വഹിക്കാമെന്ന്‌ സമ്മതിച്ചെന്നും മമ്മൂട്ടി പറഞ്ഞു.
കൊടുങ്ങല്ലൂര്‍ ആസ്‌ഥാനമായുള്ള ചേര സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ചേരമാന്‍ പെരുമാള്‍ അറബികളുടെ ആഗമനത്തെ തുടര്‍ന്ന്‌ ഇസ്ലാമിലേക്ക്‌ മതപരിവര്‍ത്തനം ചെയ്യുകയായിരുന്നു. തീര്‍ത്ഥാടനത്തിനായി മക്കയില്‍ പോയി മടങ്ങുന്ന വഴിയില്‍ അസുഖബാധിതനായി മരിക്കുകയായിരുന്നു.

Friday, March 28, 2014

മംഗലശ്ശേരി നീലകണ്ഠൻ (ദേവാസുരം).

മംഗലശ്ശേരി നീലകണ്ഠൻ (ദേവാസുരം)..
"നിനക്കതിനു കഴിയില്ല. തീർക്കാൻ കണക്കുകൾ ബാക്കിവയ്ക്കുന്ന സ്വഭാവം എനിക്കില്ല. അങ്ങനെയായിരുന്നുവെങ്കില് തളർന്നുപോയ ഈ കൈയിൽ ഒരു കത്തി കെട്ടിവച്ച് ഞാൻ വന്നേനേ, മുണ്ടയ്ക്കലെ വാതിലും ചവിട്ടിത്തുറന്ന്. പഴയ നീലകണ്ഠനെ മറക്കാൻ ഞാൻ തന്നെ ശ്രമിക്കയാ. ഓർമ്മിപ്പിക്കാൻ നീ വെറുതെ ശ്രമം നടത്തണ്ട. ശേഖരാ, നീ പോ...

Drishyam Malayalam Movie 100 ദിനങ്ങള്‍

"ലാൽ, "ദൃശ്യം" കണ്ടു. എന്നാ പടം. എന്നാ അഭിനയം...Wonderful!!"
"ദൃശ്യം" കണ്ട രജനി എന്നെ പലതവണ വിളിച്ചിരുന്നു. ദോഹയിൽ ഷൂട്ടിങ്ങിൽ ആയിരുന്നത് കൊണ്ടും പരിചയമില്ലാത്ത നമ്പർ ആയിരുന്നത് കൊണ്ടും ഞാൻ അന്ന് ഫോണ്‍ എടുത്തില്ല. പിന്നീട് ഞാൻ അത് രജനികാന്ത് ആണ് എന്നറിഞ്ഞിട്ട് തിരിച്ചു വിളിക്കാൻ തുടങ്ങിയപ്പോഴേക്കും അദ്ദേഹം വീണ്ടും വിളിച്ചു. " ലാൽ, "ദൃശ്യം" കണ്ടു. എന്നാ പടം. എന്നാ അഭിനയം...Wonderful." ആ അഭിനന്ദനം മറക്കാനാകില്ല. ~~ മോഹൻലാൽ (മാതൃഭൂമി Star n Style )






Is now Carnival Cinemas
തകര്‍ക്കാന്‍ പറ്റാത്ത വിജയത്തിന്റെ 100 ദിനങ്ങള്‍ .... !!
മലയാള സിനിമ കണ്ട ... ഏറ്റവും വലിയ ബ്ലോക്ക്‌ ബസ്റ്റര്‍... !!!
നൂറു ദിനങ്ങള്‍ പിന്നിടുംബോളും... 40ല്‍ അതികം തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു.... !! ഇത് മലയാള സിനിമക്ക് എന്നും അഭിമാനിക്കാവുന്ന ഒരു ദൃശ്യ വിസ്മയം... !!

Mohanlal Peruchazhi



United States of ADIPOLIca.
2nd look
peruchazhi

'Peruchazhi' plots the political tricks and games between Viswanathan (Mohanlal), an upcoming politician and Minister Raghavan (Mukesh).



Peruchazikale Kaanu Makkale 

Wednesday, March 26, 2014

Tuesday, March 25, 2014

മോഹൻലാലും സച്ചിനും ഒരു വേദിയിൽ രഞ്ജന്‍ പ്രമോദിന്‍റെ തിരക്കഥയില്‍ മമ്മൂട്ടിയും മോഹന്‍ലാലും

മോഹൻലാലും സച്ചിനും ഒരു വേദിയിൽ
●സൂപ്പർ സ്റ്റാർ മോഹൻലാലും ലോക ക്രിക്കറ്റിലെ സൂപ്പർ സ്റ്റാർ സച്ചിൻ തെണ്ടുൽക്കറും ഒരേ വേദിയിൽ എത്തും. കഴിഞ്ഞ ആഴ്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച ഡി - ലിറ്റ് ബിരുദം ഏറ്റു വാങ്ങുന്ന ചടങ്ങിലായിരിക്കും രാജ്യം കണ്ട ഏറ്റവും മികച്ച അഭിനേതാവും ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്ററും ഒത്തു ചേരുന്നത്. പല വേദികളിലും മോഹൻലാൽ തനിക്ക് സച്ചിനോടുള്ള ആരാധന പ്രകടമാക്കിയിരുന്നു.
ഡി ലിറ്റ്(ഡോക്ടർ ഓഫ് ലെറ്റർസ്) പ്രഖ്യാപിച്ച കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിനു ശേഷം അതിന്റെ അനുമതിയോടെ ശുപാർശ സർവകലാശാല ചാൻസലറായ ഗവർണർക്ക് സമർപ്പിക്കും. ഇതിനു ശേഷം ഡി - ലിറ്റ് സമർപ്പിക്കാനാണ് സിൻഡിക്കേറ്റ് തീരുമാനം. മൂന്നു മാസത്തിനകം ഡി - ലിറ്റ് സമർപ്പണം ഉണ്ടാകും.
മോഹൻലാലിനും സച്ചിൻ തെണ്ടുൽക്കറിനും പുറമേ ഇന്ത്യയുടെ മെട്രോ മാൻ ഈ ശ്രീധരനും ഷാർജ ഭരണാധികാരിയായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്കും കാലിക്കറ്റ് സരവകലശാല ഡി - ലിറ്റ് ബഹുമതി നൽകി ആദരിക്കുന്നുണ്ട്. ഇതിനു മുൻപ് മമ്മൂട്ടി, എം ടി വാസുദേവൻ നായർ, വൈക്കം മുഹമ്മദ് ബഷീർ, ജസ്റ്റിസ് ഫാത്തിമ ബീവി, മോണ്ടെസിംഗ് അലുവാലിയ, എം എസ് സ്വാമിനാഥൻ എന്നിവർക്ക് കാലിക്കറ്റ് സർവകലാശാല ഡി - ലിറ്റ് ബഹുമതി സമർപ്പിച്ചിട്ടുണ്ട്.


രഞ്ജന്‍ പ്രമോദിന്‍റെ തിരക്കഥയില്‍ മമ്മൂട്ടിയും മോഹന്‍ലാലും!

രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങള്‍ - ഫോട്ടോഗ്രാഫര്‍, റോസ് ഗിത്താറിനാല്‍ - ബോക്സോഫീസില്‍ കനത്ത പരാജയങ്ങളായിരുന്നു. അതോടെ രഞ്ജന്‍ സംവിധാനത്തിന് തല്‍ക്കാലം അവധി നല്‍കുകയാണ്. ഇനി വീണ്ടും

തിരക്കഥയെഴുത്തിന്‍റെ ലോകത്തേക്ക്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് രഞ്ജനാണ് തിരക്കഥ രചിക്കുന്നത്. മോഹന്‍ലാല്‍ ഈ സിനിമയില്‍ നായകനാകും.

മുമ്പ് അച്ചുവിന്‍റെ അമ്മ, മനസ്സിനക്കരെ എന്നീ സത്യന്‍ അന്തിക്കാട് സിനിമകള്‍ക്ക് രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതിയിട്ടുണ്ട്. രണ്ട് സിനിമകളും മെഗാവിജയങ്ങളായിരുന്നു.

സ്നേഹവീട് ആണ് സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒടുവില്‍ ഒരുമിച്ച സിനിമ. അതൊരു പരാജയമായിരുന്നു. എന്നാല്‍ കഴിഞ്ഞ സിനിമ, ഒരു ഇന്ത്യന്‍ പ്രണയകഥ, വന്‍ ഹിറ്റായതോടെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്.

ജോഷിക്ക് വേണ്ടി രഞ്ജന്‍ പ്രമോദ് എഴുതുന്ന തിരക്കഥയിലാണ് മമ്മൂട്ടി നായകനാകുന്നത്. ‘നരന്‍’ എന്ന മെഗാഹിറ്റിന് ശേഷം ജോഷിക്ക് വേണ്ടി രഞ്ജന്‍ പ്രമോദ് എഴുതുന്ന തിരക്കഥയാണിത്. നാട്ടിന്‍‌പുറത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍

സിനിമയാണ് മമ്മൂട്ടിയെ നായകനാക്കി ജോഷിയും രഞ്ജനും പ്ലാന്‍ ചെയ്യുന്നത്.

ട്വന്‍റി20യ്ക്ക് ശേഷം മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സിനിമ ജോഷി ചെയ്തിട്ടില്ല. എന്തായാലും ഈ വലിയ ഇടവേള അവസാനിക്കുകയാണ്.

മമ്മൂട്ടിയുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ജോഷി. പോത്തന്‍‌വാവ, നായര്‍സാബ്, സൈന്യം, ധ്രുവം, കൌരവര്‍, കുട്ടേട്ടന്‍, ഈ തണുത്ത വെളുപ്പാന്‍‌കാലത്ത്, മഹായാനം, സംഘം, ന്യൂഡല്‍ഹി, ശ്യാമ,
നിറക്കൂട്ട് തുടങ്ങിയവ ഉദാഹരണം.


Thursday, March 20, 2014

Gangster malayalam movie Official Trailer 1 Mammootty

വിമർശകർ വാ തോരാതെ മമ്മുട്ടിക്ക് സരോപ്ദേശങ്ങളുമായി ഓണ്‍ലൈനിൽ നിരഞ്ഞുകളിക്കുംബോഴും ഇക്കയുടെ ആരാധകർക്ക് കൂസലില്ല, കാരണം ഇതിനൊക്കെ മറുപടി പറയാൻ അവൻ വരുന്നുണ്ട് അക്ബര് അലി ഖാൻ , മമ്മുക്ക അങ്ങനെയാണു ചാരത്തിൽ നിന്ന് ഉയര്ന്നു പൊങ്ങുന്ന ഫിക്നിക്ക് പക്ഷിയെപ്പോലെ വിമർശ്ശകരെപ്പോലും വാ അടപ്പിച്ച് ഉയര്ന്നു പൊങ്ങും , വിമര്സ്സനങ്ങൾ ഉയരുമ്പോഴും മമ്മുക്കയെ സ്നേഹിക്കുന്ന ആരാധകരുടെ ചുണ്ടുകളിൽ ഒരു ചിരിയെ ഉള്ളു, ഗ്യാങ്ങ്സ്റ്റർ ട്രൈലരിൽ അവസാനമുള്ള ആ ത്രസിപ്പിക്കുന്ന അക്ബര് അലി ഖാൻ ചിരി


മലയാള സിനിമാ ചർച്ചകളിൽ സജീവമായ ഒരു വിഷയമാണ് മമ്മൂക്ക സിനിമകളുടെ തുടർ പരാജയങ്ങൾ..
ഇതില്‍ ഏറ്റവും കൂടുതല്‍ 'വേവലാതി'പ്പെടുന്നത് അദ്ദേഹത്തിന്റെ ആരാധകര്‍ അല്ല എന്നതാണ് കൗതുകക്കരമായ വസ്തുത.
മമ്മൂക്കയുടെ ഈ അടുത്ത കാലത്ത് ഇറങ്ങിയ എല്ലാ ചിത്രങ്ങളും പരിശോധിച്ചാല്‍ മനസ്സിലാകുന്ന വസ്തുത ഇതില്‍ ഏറിയ പന്കും നവാഗത സംവിധായകരുടെ സിനിമകളാണ് എന്നതാണ് .
ഇന്ത്യന്‍ സിനിമയിൽ തന്നെ ഇത്ര അധികം നവാഗതരുടെ സിനിമകൾ ചെയ്ത മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ ഇല്ല എന്ന് നിസംശയം പറയാം.
ഇത് അദ്ദേഹം യുവതലമുറക്ക് കൊടുക്കുന്ന സപ്പോര്‍ട്ട്ന്റെ തെളിവാണ്.
മമ്മൂക്കയെ പോലെ ഇത്രയും Established ആയ നടന് ഇതിന്റെ ഒരു ആവശ്യവും ഇല്ല.
മലയാള സിനിമയിലെതന്നെ മികച്ച സംവിധയകർ അദ്ദേഹത്തെിന് വേണ്ടി കാത്തുനിൽക്കും.
ഇപ്പോള്‍ തന്നെ യുവതലമുറയിലെ മികച്ച സംവിധായകനായ ആയ Aashiq Abuനും സിനിമയിലേക്ക് പ്രവേശനം നൽകിയത് മമ്മൂക്കയാണ്.
ചരിത്രം പരിശോധിച്ചാല്‍ എല്ലാ സൂപ്പര്‍ സ്റ്റാര്‍കളുടെ Careerലും തകർച്ചകൾ സംഭവിച്ചിട്ടുണ്ട്. മമ്മൂക്കയുടെ കാര്യത്തിലാണെന്കിൽ അദ്ദേഹം തിരിച്ച് വന്നിട്ടുമുണ്ട് അതും 'New Delhi' എന്ന എക്കാലത്തെയും വലിയ ഹിറ്റ്‌ലൂടെ.
മമ്മൂക്ക സിനിമയില്‍ നിന്ന് വിരമിക്കണം എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് #Gangster Trailerലെ ഈ അവസാന രംഗം. വാക്കുകള്‍ കൊണ്ട് വിവരിക്കാൻ കഴിയാത്ത ഭാവം.

കാത്തിരിക്കാം..ഇതൊരു വലിയ വിജയമായി തീരും എന്ന പ്രതീക്ഷയോടെ..

Gangster malayalam movie Official Trailer 1 Mammootty

Onnum Mindaathe malayalam movie Official Musical Trailer HD

Monday, March 3, 2014

Sunday, March 2, 2014

ദുല്‍ഖര്‍ സല്‍മാന്‍ പോലീസ് ആകുന്നു



ദുല്‍ഖര്‍ സല്‍മാന്‍ പോലീസ് ആകുന്നു ;
വിക്രമാദിത്യന്‍ എന്ന സിനിമയില്‍ ആണ് പോലീസ് വേഷം അണിയുന്നത്
ദുല്‍ഖര്‍ സല്‍മാന്‍ പോലീസ് ആകുന്നു ;
വിക്രമാദിത്യന്‍ എന്ന സിനിമയില്‍ ആണ് പോലീസ് വേഷം അണിയുന്നത്