Sunday, April 6, 2014

Bangalore Days

പാര്‍വതി മേനോന് അഭിനന്ദനങ്ങളുടെ പ്രവാഹം
'2006ല്‍ ഔട്ട് ഓഫ് സിലബസിലൂടെ വന്ന്, നോട്ട്ബുക്ക് എന്ന റോഷന്‍ ആഡ്രൂസ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ കലാകാരി. വളരെ നല്ല ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്ത്, തന്നെ ഏല്‍പ്പിക്കുന്ന റോള്‍ തന്റേതായൊരു കയ്യൊപ്പ് ചാര്‍ത്തി വെള്ളിത്തിരയില്‍ എത്തിക്കുന്ന ഒരു അഭിനേത്രി. മരിയാനിലെ പനിമലരിനു ശേഷം ആര്‍ജെ സറയായി ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന അഞ്ജലി മേനോന്‍ ചിത്രത്തില്‍ എന്നും ഓര്‍ക്കാന്‍ കഴിയുന്ന ഒരു കഥാപാത്രത്തെയാണ് പാര്‍വതി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ജീവിതം ജീവിക്കുവാനും, അതിലുപരി ആസ്വദിക്കാനും ഉള്ളതാണെന്നും നമ്മെ ഓര്‍മ്മപ്പെടുത്ത ഒരു നല്ല വേഷം. വരും കാലങ്ങളിലും ഇവര്‍ക്ക് ഇതുപോലത്തെ നല്ല നല്ല ചിത്രങ്ങളുടെ ഭാഗമാവാന്‍ സാധിക്കട്ടെ' ഇങ്ങനെ നീളുന്നു ബാംഗ്ലൂര്‍ ഡെയ്‌സ് കണ്ടിറങ്ങിയവരുടെ മനസ്സില്‍ പാര്‍വതിക്കുള്ള സ്ഥാനം. അഞ്ജലി മേനോന്‍ യുവ താരനിരയെ അണിനിരത്തി ഒരുക്കിയ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലെ ഓരോരുത്തരുടെ അഭിനയവും പ്രേക്ഷകര്‍ വിലയിരുത്തിക്കഴിഞ്ഞു. അതിലേറ്റവും കൂടുതല്‍ പ്രശംസകള്‍ നേടുന്നത് നിവിന്‍ പോളിയുടെ കുട്ടനും ദുല്‍ഖറിന്റെ അജുവും ഒപ്പം പാര്‍വതിയുടെ സറയുമാണ്. പ്രേക്ഷകര്‍ പറയുന്ന, പാര്‍വതി ഇതുവരെ അഭിനയിച്ച ആ വ്യത്യസ്ത വേഷങ്ങള്‍ ഏതൊക്കെയാണെന്നൊന്ന് നോക്കാം.

ബാംഗ്ലൂര്‍ ഡേയ്സ് കണ്ട ആരും RJ സാറയെ മറക്കാന്‍ വഴിയില്ല. അത്ര മനോഹരമായാണ് പാര്‍വതി ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.. നിങ്ങള്‍ക്കിഷ്ടമായോ സാറയെ..?


                                        
                                            












No comments:

Post a Comment