Sunday, March 30, 2014

Mammooty Perumal

"രാജാധി രാജ" നാളെ ആരംഭിക്കുന്നു ..
മമ്മൂട്ടി വീണ്ടും ഒരു പുതുമുഖ സംവിധായകനുമൊപ്പം..
ഹിറ്റ്‌ ജോഡി ലക്ഷ്മി റായി നായിക ..
ഭാഗ്യ ലോക്കേഷന്‍ പൊള്ളാച്ചി 
ഹിറ്റ്‌ മേക്കേര്‍സ് സിബി-ഉദയന്റെ തിരകഥ ..

Mammooty as Cheraman Perumal

മമ്മൂട്ടി വീണ്ടും ചരിത്ര പുരുഷനാകുന്നു ,മമ്മൂട്ടി തന്നെയാണ് ഇക്കാര്യം പൊതുപരുപാടിയിൽ പറഞ്ഞത്
ചരിത്ര നായകന്മാരുടെ വേഷം മലയാള സിനിമാ ലോകത്ത് ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഇണങ്ങുന്നതെന്ന് ചോദിച്ചാല്‍ അതിനൊരൊറ്റ ഉത്തരമേയുള്ളൂ. മമ്മൂട്ടി! ഒരു വടക്കന്‍ വീരഗാഥയും പഴശ്ശിരാജയുമെല്ലാം അതിന് ഉത്തമ ഉദാഹരണങ്ങള്‍. നോവലുകളിലെ കഥാപാത്രമായും ചരിത്രത്തിലെ നായകന്മാരായും പെട്ടന്ന് സമരസപ്പെടുന്ന മമ്മൂട്ടിയിതാ വീണ്ടുമൊരു ചരിത്ര നായകന്‍റെ വേഷത്തിലെത്തുന്നു. ചേരമാന്‍ പെരുമാളിന്‍റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ താന്‍ അദ്ദേഹത്തിന്‍റെ വേഷത്തില്‍ എത്തുമെന്ന് മമ്മൂട്ടി തന്നെയാണ് ഒരു പൊതുപരിപാടിയിലൂടെ അറിയിച്ചത്. ഒമാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രത്യേക ക്ഷണിതാവായ മമ്മൂട്ടി ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് തന്‍റെ അടുത്ത ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഈ വേഷം അഭിനയിക്കാനാവശ്യപ്പെട്ട് ഒരു സംവിധായകന്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
ചിത്രത്തിന്‍റെ കാര്യം ഒമാന്‍ ഫിലിം സൊസൈറ്റി പ്രസിഡന്‍ഡ് ഡോക്ടര്‍ ഖാലിദ് അല്‍ സെദ്ജാലിയുമായി ചര്‍ച്ച ചെയ്‌തെന്നും ചിത്രത്തിന്‍റെ സഹനിര്‍മ്മാണം ഒമാന്‍ ഫിലിം സൊസൈറ്റി വഹിക്കാമെന്ന് സമ്മതിച്ചെന്നും മമ്മൂട്ടി വെളിപ്പെടുത്തി. കൊടുങ്ങല്ലൂര്‍ ആസ്ഥാനമായുള്ള ചേര സാമ്രാജ്യത്തിന്‍റെ അധിപനായിരുന്ന ചേരമാന്‍ പെരുമാള്‍ അറബികളുടെ വരവിനെ തുടര്‍ന്ന് ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയായിരുന്നു. തീര്‍ത്ഥാടനത്തിനായി മക്കയില്‍ പോയി മടങ്ങുന്ന വഴിയില്‍ അസുഖബാധിതനായി സലാലയില്‍ വച്ച് മരിക്കുകയായിരുന്നു.
In a function held at Muscat , the Megastar Mammootty himself  announced he will do the role of the Legnedary Cheraman Perumal.
0

“A movie maker has approached me to make a movie on Cheraman Perumal’s life and play the lead role in it. I have agreed to it and we are now planning to co-produce it in association with the Oman Film Society (OFS). Talks will be held (about this) with Dr Khalid Al Zedjali, the Chairman of the Oman Film Society,” said Mammootty,
Cheraman Perumal, the first legendary ruler of the then south Indian state of Kerala, who embraced Islam, and was laid to rest in Salalah following an ailment during his return journey to Kerala after a pilgrimage to Holy City of Makkah.
Content_news1
മമ്മൂട്ടിയെ തേടി വീണ്ടുമൊരു ചരിത്ര കഥാപാത്രം.
മമ്മൂട്ടിയെ തേടി വീണ്ടുമൊരു ചരിത്ര കഥാപാത്രം.
ചരിത്രപുരുഷന്‍ ചേരമന്‍ പെരുമാളിന്റെ ജീവിതം മമ്മൂട്ടിയിലൂടെ വെള്ളിത്തിരയിലെത്തുന്നു. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം ഒരു ചടങ്ങിൽ  വെളിപ്പെടുത്തിയത്. മസ്ക്കറ്റില്‍ വച്ച് നടക്കുന്ന ഒമാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു സംവിധായകന്‍ തന്നോട് സമീപിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
ഒമാന്‍ ഫിലിം സൊസൈറ്റിയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിത്തം വഹിക്കുന്നത്. ഇത് സംബന്ധിച്ച് ഒമാന്‍ ഫിലിം സൊസൈറ്റി പ്രസിഡന്‍ഡ്‌ ഡോക്‌ടര്‍ ഖാലിദ്‌ അല്‍സെദ്‌ജാലിയുമായി ചര്‍ച്ച ചെയ്‌തെന്നും ചിത്രത്തിന്റെ സഹനിര്‍മ്മാണം ഒമാന്‍ ഫിലിം സൊസൈറ്റി വഹിക്കാമെന്ന്‌ സമ്മതിച്ചെന്നും മമ്മൂട്ടി പറഞ്ഞു.
കൊടുങ്ങല്ലൂര്‍ ആസ്‌ഥാനമായുള്ള ചേര സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ചേരമാന്‍ പെരുമാള്‍ അറബികളുടെ ആഗമനത്തെ തുടര്‍ന്ന്‌ ഇസ്ലാമിലേക്ക്‌ മതപരിവര്‍ത്തനം ചെയ്യുകയായിരുന്നു. തീര്‍ത്ഥാടനത്തിനായി മക്കയില്‍ പോയി മടങ്ങുന്ന വഴിയില്‍ അസുഖബാധിതനായി മരിക്കുകയായിരുന്നു.

No comments:

Post a Comment